The land of Elephant

ആനകുളവും ആനകളും

തലേ ദിവസത്തെ  പെരുന്നാൾ ആഘോഷങ്ങൾ എല്ലാം കഴിഞ്ഞുള്ള ക്ഷീണത്തിൽ ഞാൻ നല്ല ഉറക്കമാണ്
ഫോൺ ബെൽ അടിക്കുന്നുണ്ട് എടുത്തു നോക്കിയപ്പോൾ  പ്രിയപ്പെട്ട സുഹൃത്ത് ഹസിബിന്റെ കോളാണ് ഫോണെടുത്ത് പാടെ അവൻ ഒരു ചോദ്യമാണ്  

"എന്താ പരിപാടി എങ്ങോട്ടെങ്കിലും വിട്ടാലോ" 

ഞാനാണെങ്കിൽ ഉറക്കത്തിന് ആലസ്യത്തിൽ നിന്ന് എണീറ്റ് പോലുമില്ല എന്നാലും യാത്രകൾ എനിക്ക് എപ്പോഴും പ്രിയപ്പെട്ടതാണ്
ഞാൻ തിരിച്ചു ചോദിച്ചു

 "എങ്ങോട്ട 
പോവാ" 

തിരിച്ചു അവൻറെ മറുപടി

"എങ്ങോട്ട് വേണമെങ്കിലും"

മിക്കവാറും ഞങ്ങളുടെ യാത്രകളൊക്കെ അങ്ങനെയാണ് പെട്ടെന്ന് പ്ലാൻ ചെയ്യും പെട്ടെന്ന് പോകും.വലിയ പ്ലാൻ ചെയ്ത യാത്രകൾ ഒന്നും നടക്കാറില്ല.

"ഷാഹുലിനെ വിളിച്ചാലോ എന്ന് ഞാൻ പറഞ്ഞു"
അവനും ലീവിന് നാട്ടിൽ വന്നതാണ്
അങ്ങനെ ബൈക്ക് എടുത്ത് നേരെ അവൻറെ വീട്ടിലേക്ക് പോയി.

പോയി കാര്യം പറഞ്ഞു അവനും ഒക്കെ .അങ്ങനെ ഞങ്ങൾ മൂന്നാളും കൂടി സ്ഥലം പ്ലാൻ ചെയ്തു കൊണ്ടിരുന്നു അവസാനം  ഒരു തീരുമാനത്തിലെത്തി.

"വാൾപാറ"

വാൽപ്പാറ ആക്കിയത് എല്ലാവർക്കും പിറ്റേ ദിവസം ഓരോ പ്രോഗ്രാമുകൾ ഉള്ളതുകൊണ്ടാണ് വൺഡേ പോയി വരാൻ പറ്റുന്ന ഒരു സ്ഥലം ആണല്ലോ എന്ന് കരുതിയാണ് വാൾപ്പാറ തെരഞ്ഞെടുത്തത് .

അപ്പോൾ സമയം ഏകദേശം എട്ടുമണി ആയിട്ടുണ്ട് ഉണ്ട് .
9 മണി ആകുമ്പോഴേക്കും എല്ലാരും റെഡി ആയി നിൽക്കണം എന്ന് ഉറപ്പിച്ചു ഞങ്ങൾ പിരിഞ്ഞു.

അങ്ങനെ 9 മണി ആകുമ്പോഴേക്കും ഞങ്ങൾ എല്ലാവരും കുളിച്ചു ഫ്രഷ് ആയി യാത്രക്കൊരുങ്ങി.
ഹ്യുണ്ടായിയുടെ i 10 ന്നിലാണ് യാത്ര .

പെരുമ്പിലാവ് എത്തി ഞങ്ങൾ പെട്രോൾ പമ്പിൽ കയറി പെട്രോൾ അടിച്ചു.പ്രഭാത ഭക്ഷണം കഴിച്ചിട്ടില്ല അവിടെത്തന്നെ ഒരു ഇന്ത്യൻ കോഫി ഹൗസ് ഉണ്ട് .നല്ല കാപ്പിയും ഉം ചൂട് ഉഴുന്നുവടയും മസാലദോശയും കഴിച്ചു.
അങ്ങനെ വീണ്ടും ഞങ്ങൾ വാൽപ്പാറ ലക്ഷ്യമാക്കി യാത്ര തുടർന്നു
ഇപ്പോൾ തൃശ്ശൂർ എത്തിയിരിക്കുന്നു.
പെട്ടെന്നാണ് ഹസീബ് പറഞ്ഞത്

"നമുക്ക് മൂന്നാറ് പോയാലോ,വാൾപ്പാറ നമ്മൾ രണ്ടു തവണ പോയതല്ലേ"

പക്ഷേ പോകുന്നതിനും കുഴപ്പമില്ല സമയമാണ് വില്ലൻ എന്നു ഞാൻ പറഞ്ഞു.

എന്തായാലും മൂന്നാർ പോവാത്തത് അല്ലേ നമുക്ക് മൂന്നാർ പോകാമെന്ന് ഹസീബ് പറഞ്ഞു
ഷാഹുൽ പിന്നെ എങ്ങോട്ട് ആയാലും ഒക്കെയാണ്.
ഞങ്ങൾ മൂന്നു പേരും ഏകദേശം ഒരേ മൈൻഡ് ആയതുകൊണ്ട് അതിന് ഒരു പ്രശ്നം ഉണ്ടായില്ല.

ചെറിയ ചാറ്റൽ മഴയുണ്ട് യാത്രക്ക് പറ്റിയ മൂട് .നല്ല മലയാളം സോങ് ഒക്കെ വെച്ച്   മൂന്നാർ ലക്ഷ്യമാക്കി വണ്ടി ഓടി കൊണ്ടിരുന്നു.

അങ്ങനെ നാലു മണിയോടുകൂടി ഞങ്ങൾ മൂന്നാറിലെത്തി നല്ല വിശപ്പുണ്ട് എന്തെങ്കിലും കഴിക്കണം..
ഞങ്ങൾ മൂന്നാറിൽ രണ്ടുമൂന്നു ഹോട്ടലില്കയറി പക്ഷേ നിരാശയായിരുന്നു ഫലം..മൂന്നാറിൽ പോയപ്പോൾ അനുഭവപ്പെട്ട ഒരു കാര്യം നല്ല ഭക്ഷണം കിട്ടുന്ന ഒരു ഹോട്ടൽ അവിടെ ഇല്ല എന്നാണ്..അവസാനം ഞങ്ങൾ ഒരു ഹോട്ടൽ കണ്ടെത്തി പക്ഷേ അവിടെ നല്ല തിരക്കാണ്..
അവസാനം ഞങ്ങൾ  സീറ്റ് ഒപ്പിച്ചു 3ചിക്കൻ ഫ്രൈഡ് റൈസ് ഓർഡർ ചെയ്തു.
ഞങ്ങളുടെ അടുത്ത് ഒരു സുന്ദരനായ പയ്യൻ വന്നിരുന്നു..കയ്യിൽ ഗ്ലൗസും ഒരു ഹെൽമറ്റും ഒക്കെ ഉള്ളത് കൊണ്ട് തന്നെ അവൻ ഒരു 'റൈഡർ ആണെന്ന് തിരിച്ചറിയാൻ വേറെ ഒന്നും വേണ്ടി വന്നില്ല..ഞാൻ അവൻക്ക് ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു തിരിച്ചും അവൻ നല്ലൊരു പുഞ്ചിരി ..ഞാൻ ചോദിച്ചു എന്താണ് പേര് പക്ഷേ അവന് മലയാളം അറിയില്ല ആള് ഹിന്ദിക്കാരൻ ആണ് അറിയാവുന്ന ഹിന്ദിയിൽ കാര്യങ്ങൾ ചോദിച്ചു.. കിരൺ എന്നാണ് അവൻറെ പേര് വീട് ന്യൂഡൽഹി. കൊച്ചി  ഇന്ത്യൻ നേവി ക്യാമ്പിൽ ട്രെയിനി ആണ് അവൻ. രണ്ടു ദിവസം ലീവ് കിട്ടിയപ്പോൾ ഒറ്റയ്ക്ക് ബൈക്കും എടുത്തു  കറങ്ങാൻ ഇറങ്ങിയതാണ്.അവനുമായി സംസാരിച്ചിരിക്കുമ്പോൾ ഭക്ഷണം വന്നു നല്ല വിശപ്പ് ഉള്ളതുകൊണ്ട് പെട്ടെന്ന് തന്നെ ഞങ്ങൾ ഭക്ഷണം അകത്താക്കി..

ഭക്ഷണം കഴിച്ചു കിരൺ ഇനോട് യാത്ര പറഞ്ഞ് ഞങ്ങൾ റസ്റ്റോറൻറ് ഇൽ നിന്ന് പുറത്തിറങ്ങി.നേരം ഏകദേശം നാലര ആയിട്ടുണ്ട് ഇനിയെന്തായാലും ഇന്ന് തിരിച്ചുപോക്ക് സാധ്യമല്ല ഇന്ന് മൂന്നാറിൽ തങ്ങി നാളെ തിരിച്ചു പോകാം എന്ന് ഞങ്ങൾ തീരുമാനിച്ചു.ഞങ്ങൾ മൂന്നുപേരും ആദ്യമായാണ് മൂന്നാറിൽ എത്തുന്നത്.

ഇനിയെന്ത് എന്ന് ഞങ്ങൾ ആലോചിച്ചു കൊണ്ടിരിക്കെ ..ഒരു പയ്യൻ അടുത്തുവന്നു
"സാർ റൂം വേണോ"

അവൻ കുറേക്കാലമായി മൂന്നാറിൽ ആണ് താമസിക്കുന്നത്.പേരു വിഗ്നേഷ് ആള് തമിഴ്നാട്ടുകാരൻ ആണ് .ഞങ്ങൾ അവനോട് ഇവിടെ കാണാൻ ഉള്ള സ്ഥലങ്ങൾ എവിടെയൊക്കെ എന്ന് അന്വേഷിച്ചു.എന്തായാലും ഇത്രയും സമയം ആയില്ലേ ഇനി എന്തായാലും അധികം സ്ഥലങ്ങൾ ഇവിടെ കാണാനുള്ള സമയമില്ല മൂന്നാർ ഹിൽസ് കണ്ടു വരാനുള്ള സമയം ഉണ്ട് എന്ന് അവൻ പറഞ്ഞു.പോയി വന്നു റൂം എടുക്കാം എന്നു പറഞ്ഞു അവൻറെ നമ്പർ വാങ്ങി ഞങ്ങൾ മൂന്നാർ  ഹിൽസിലേക്ക് വണ്ടി തിരിച്ചു.

മൂന്നാർ ഹിൽസിലെത്തി മൂന്നാറിലെ യഥാർത്ഥ സൗന്ദര്യം നമുക്ക് ഇവിടെ നിന്ന് ആസ്വദിക്കാം.കണ്ണിന് കുളിർമയേകുന്ന നല്ല കാഴ്ചകൾ അവിടെ ഞങ്ങൾ കണ്ടു.സുന്ദരമായ ഹിമവൽ ശൃംഗങ്ങൾ.കുറച്ചു നേരം ഞങ്ങൾ അവിടെ ചെലവഴിച്ചു.പക്ഷേ മനസ്സിനെ വിഷമിപ്പിച്ച ഒരു കാര്യം എല്ലായിടത്തും പ്ലാസ്റ്റിക് കവറുകൾ  ഇട്ട വൃത്തിഹീനമായ ഇരിക്കുന്നു അവിടം.
കുറച്ചു ഫോട്ടോസ് എടുത്ത് ഞങ്ങൾ അവിടുന്ന് തിരിച്ചു മൂന്നാർ ടൗണിലേക്ക് പോകാൻ തീരുമാനിച്ചു.

അപ്പോഴാണ് കുറച്ച് സുഹൃത്തുക്കളെ ഞങ്ങൾ അവിടുന്ന് പരിചയപ്പെട്ടത്.
അവർ ആറു ഏഴു പേരുണ്ട് ഒപ്പം ജോലി ചെയ്യുന്നവരാണ്.സംസാരിച്ചു നല്ല കമ്പനിയായി.സുഹൃത്ത് സംഘത്തിലെ അരുൺ എന്ന പേരുള്ള ഒരു സുഹൃത്ത് അവൻ മുന്നേ മൂന്നാറിൽ വന്ന് അനുഭവങ്ങൾ ഞങ്ങൾക്ക് പങ്കുവച്ചു മുന്നേ വന്നപ്പോൾ എടുത്ത ഫോട്ടോസ് ഒക്കെ ഞങ്ങൾക്ക്  കാണിച്ചു തന്നു.
ഫോട്ടോസ് ഇങ്ങനെ കാണിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് കുറച്ച് ആനകൾ വെള്ളം കുടിക്കുന്ന ഫോട്ടോ.ഇത് എവിടെയാണ് എന്ന് ഞാൻ അന്വേഷിച്ചു.മൂന്നാറിൽ നിന്ന് ഏകദേശം ഒരു 40 കിലോമീറ്റർ ഉള്ളിലാണ് ഈ സ്ഥലം "ആനക്കുളം".
മുന്നേ അവർ ഇവിടെ വന്നപ്പോൾ അവിടെയാണ് സ്റ്റേ ചെയ്തതെന്നും നല്ല സുന്ദരമായ കാഴ്ചകൾ അവിടെ ഉണ്ട് എന്നും കാട്ടാനകൾ വെള്ളം കുടിക്കുന്നത് ഭാഗ്യമുണ്ടെങ്കിൽ കാണാം എന്നും അവർ ഞങ്ങളോട് പറഞ്ഞു.ഞങ്ങൾക്ക് ഒരു അതിശയമായി തോന്നി.

പിരിയാൻ നേരം അവൻ ഞങ്ങൾക്ക് പ്രിൻസ് ചേട്ടൻറെ നമ്പർ തന്നു.പ്രിൻസ് ചേട്ടൻ ആനക്കുളത്ത് home  സ്റ്റേ നടത്തുന്ന ആളാണ്.

സുഹൃത്തുക്കളോട് യാത്ര പറഞ്ഞ് ഞങ്ങൾ നേരെ മൂന്നാർ ടൗണിൽ എത്തി.
എന്തായാലും ഇന്ന് ഇവിടെ തങ്ങുകയല്ലേ ആനകുളത് പോയി സ്റ്റേ ചെയ്യാം എന്ന് ഞങ്ങൾ തീരുമാനിച്ചു.
പ്രിൻസ് ചേട്ടന് വിളിച്ചു റൂമുണ്ട്.
പക്ഷേ അതല്ല പ്രശ്നം വരുന്ന വഴി കാട് നിറഞ്ഞതാണ് .ആനകൾ ഉണ്ടാവാൻ സാധ്യതയുണ്ട് രാത്രി ആയില്ലേ പിന്നെ വഴി അല്പം മോശമാണ് മഴയായതുകൊണ്ട് റോഡ് പൊട്ടി പൊളിഞ്ഞു ഉണ്ടെന്നും പ്രിൻസ് ചേട്ടൻ  പറഞ്ഞു.
എന്തായാലും വേണ്ടില്ല ഒരു പുതിയ അനുഭവം അല്ലേ ഞങ്ങൾ അങ്ങോട്ട് പോകാൻ തീരുമാനിച്ചു.മൂന്നാർ ടൗണിൽ നിന്ന് ഭക്ഷണം കഴിച്ചു.
അപ്പോഴേക്കും ഏകദേശം ഒൻപതു മണി ആയിട്ടുണ്ട് ഉണ്ട്.പക്ഷേ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭവത്തിലേക്ക് ഞങ്ങൾ പോകുന്നത് എന്ന് ഞങ്ങൾഅപ്പോൾ അറിഞ്ഞില്ല.
പ്രിൻസ് ചേട്ടൻ വരാനുള്ള വഴികളും എല്ലാം പറഞ്ഞു തന്നു.
ആ 40 കിലോമീറ്റർ യാത്ര ഞങ്ങൾക്ക് വല്ലാത്ത ഒരു അനുഭവമായിരുന്നു.
ചുറ്റും വനനിബിഡമായ പ്രദേശം.
നല്ല മഴയുണ്ട്. വഴിയിൽ വേറെ വാഹനം ഒന്നുമില്ല. ഞങ്ങൾ വളരെ പതുക്കെയാണ് പോകുന്നത്.നല്ല ഭയമുണ്ട് വല്ല ആനകൾ ഉണ്ടായാൽ ഞങ്ങളുടെ തീരുമാനം ആയിത് തെന്നെ.
ഓരോ വളവ് തിരിയുമ്പോഴും ഞങ്ങൾ വളരെ ആകാംക്ഷയോടെ കണ്ണുംനട്ട് റോഡിലേക്ക് നോക്കിയിരുന്നു.ഒരു 10 20 കിലോമീറ്ററായി കാണും . ഫോണിൽ റേഞ്ച് എല്ലാം പോയി.
പ്രിൻസ് ചേട്ടൻ പറഞ്ഞ വിവരങ്ങൾ അനുസരിച്ചാണ് യാത്ര. അവസാനം രണ്ടു വഴികൾ ഉള്ള ഒരു സ്ഥലത്ത് ഞങ്ങൾ എത്തി..ഫോണിൽ ആണെങ്കിൽ റേഞ്ചും ഇല്ല ഞങ്ങൾ ആകെ കൺഫ്യൂഷനിൽ ആയി.പെട്ടെന്ന് പിറകിൽ ഒരു ബൈക്ക് വരുന്നുണ്ട് ഞങ്ങളുടെ അടുത്ത് അദ്ദേഹം വണ്ടി നിർത്തി.
പേര് റോയ് അദ്ദേഹവും ആനക്കുളത്ത് ഒരു ഹോംസ്റ്റേ നടത്തുന്ന വ്യക്തിയാണ് ഈ നാട്ടുകാരനാണ്.
ഞങ്ങൾ പ്രിൻസ് ചേട്ടൻറെ ഹോം സ്റ്റേയിലെ കാണ് എന്നും ഫോണിന് റേഞ്ച് ഇല്ലാത്തതുകൊണ്ട് ആകെ കൺഫ്യൂഷനായി എന്നും പറഞ്ഞു.

റോയി ചേട്ടൻ പറഞ്ഞു ഇവിടെ ബിഎസ്എൻഎൽ മാത്രമേ റെയിഞ്ച് ഉള്ളൂ എന്നും ആനക്കുളം എത്തിയാൽ അവിടെ റേഞ്ച് കിട്ടും എന്നും പറഞ്ഞു.
പ്രിൻസ് ചേട്ടൻറെ ഹോംസ്റ്റേ അദ്ദേഹത്തിനറിയാം.ആ സമയത്ത് അദ്ദേഹത്തെ ഞങ്ങൾ കണ്ടില്ലായിരുന്നെങ്കിൽ ആലോചിക്കാൻ കൂടി വയ്യ.

ഞങ്ങൾക്ക് വഴികാട്ടിയായി അദ്ദേഹം ബൈക്കിൽ മുന്നിലെ പോയി. വീണ്ടുമൊരു രണ്ടു വഴി ഉള്ള സ്ഥലത്ത് എത്തി ഇടതുവശത്തുള്ള വഴിയിലൂടെ നേരെ പോയാൽ മതി എന്നദ്ദേഹം പറഞ്ഞു അദ്ദേഹത്തിന് വലതുവശത്തേക്ക് ആണ് പോകേണ്ടത്. ഇനി വരുമ്പോൾ വിളിക്കണമെന്നും നമ്പർ ഒക്കെ തന്ന്  ഞങ്ങളെ അദ്ദേഹം പറഞ്ഞയച്ചു.

പിന്നെ ഞങ്ങൾ ചെറിയൊരു ടൗൺ കണ്ടു ടൗൺ എന്ന് പറയാൻ പറ്റില്ല രണ്ടു മൂന്ന് കടമുറികൾ ഉള്ള ഒരു സ്ഥലം. ഫോണിന് റേഞ്ച് ഒക്കെ കിട്ടി ഉടനെ തന്നെ പ്രിൻസ് ചേട്ടന് വിളിച്ചു.

ഇനി ഏകദേശം നാല് കിലോമീറ്റർ ഉള്ളൂ എന്നും ഇവിടെ എത്തിയിട്ട് വിളിക്കണം എന്നു പറഞ്ഞു അദ്ദേഹം ഫോൺ കട്ട് ചെയ്തു.

ആനക്കുളം അടുക്കുന്തോറും ആനയുടെ ചിഹ്നം വിളി ഇങ്ങനെ കേൾക്കാമായിരുന്നു .

ഏകദേശം നാലു കിലോമീറ്റർ ആയിക്കാണും ഞങ്ങളുടെ കൺമുന്നിൽ കാണുന്ന കാഴ്ച ഒരു വലിയ പോസ്റ്റിൽ നാലഞ്ച് ഹൈഡ്രജൻ ലൈറ്റുകൾ കത്തുന്നുണ്ട്. തൊട്ടപ്പുറത്തെ ആറേഴ് കാട്ടാനകൾ വെള്ളം കുടിക്കുന്നു.
ഞങ്ങളുടെ കണ്ണുകളെ ഞങ്ങൾക്ക് വിശ്വസിക്കാനായില്ല.

വണ്ടി നിർത്തി.അവിടെ ഒരു ഫോറെസ്റ്റ് ഓഫീസർ ഉം വേറെ ഒരു യാത്രികനും ഭാര്യയും ഉണ്ട്.

ഫോറസ്റ്റ് ഓഫീസർ ഇരിക്കുന്നത് ആനയുടെ അടുത്തേക്ക് ആരെങ്കിലും പോകുന്നുണ്ടോ എന്ന് നോക്കാനും അവിടുത്തെ കാവലും ആയിട്ടാണ്.

ഈയൊരു കാഴ്ചയെ എഴുത്തിലൂടെ അവതരിപ്പിക്കാൻ പരിമിതികൾ ഉണ്ട് അത് അവിടെ പോയി തന്നെ കാണേണ്ട ഒരു കാഴ്ചയാണ്.

ഉൾവനത്തിൽ നിന്ന് കാട്ടാനകൾ കൂട്ടംകൂട്ടമായി ഈ അരുവിയിലെ വെള്ളം കുടിക്കാൻ ആണ് വരുന്നത്.


ഈ അരുവിക് ഒരു പ്രത്യേകതയുണ്ട്  അരുവിയിൽ രൂപപ്പെടുന്ന ചെറിയ ഉറവകളിൽ കൂടി വരുന്ന വെള്ളം കുടിക്കാൻ ആണ് ആനകൾ വരുന്നു എന്നും ഫോറസ്റ്റ് ഓഫീസർ ഞങ്ങളോട് പറഞ്ഞു. ഈ ഉറവിൽ നിന്ന് പ്രത്യേകതരം ധാതുക്കൾ അടങ്ങിയ വെള്ളമാണ് വരുന്നതെന്നും അത് ആനകൾക്ക് വളരെയധികം ഇഷ്ടമാണ് എന്നും അതുകൊണ്ടാണ് ഇവിേക്ക് ആനക്കൾ വരുന്നത്  എന്നുകൂടി അദ്ദേഹം പറഞ്ഞു ഇതിനെ പറ്റി ഒരു feature  മാതൃഭൂമിയിൽ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശരിക്കും ഒരു സുന്ദരമായ കാഴ്ചയാണിത് നമ്മുടെ കണ്ണുകളെ നമുക്ക് വിശ്വസിച്ചേ പറ്റൂ.കാട്ടാനകൾ എന്ന് കേൾക്കുമ്പോൾ എപ്പോഴും ഭയം മാത്രമാണ് നമുക്ക് വരാറ്.ഇതാ ഇവിടെ ചെറിയ കുട്ടികളെ പോലെ വളരെ അനുസരണയോടെ ആനകൾ കൂട്ടംകൂട്ടമായിവന്ന വെള്ളം കുടിച്ച് തിരിച്ച് ഉൾ വനത്തിലേക്ക് പോകുന്നു.

ഞങ്ങൾ കുറച്ചു നേരം ആ കാഴ്ച അങ്ങനെ കണ്ടുകൊണ്ടു നിന്നു.
അപ്പോൾ ഏകദേശം സമയം രണ്ടു മണി കഴിഞ്ഞിരുന്നു.
പ്രിൻസ് ചേട്ടനെ വിളിച്ചു അവിടെ അടുത്ത് തന്നെയാണ് അദ്ദേഹത്തിൻറെ ഹോംസ്റ്റേ.
അവിടെനിന്ന് നടക്കാനുള്ള ദൂരമേ ഉള്ളൂ.

റൂമിന്റെ അടുത്ത വണ്ടി എല്ലാം പാർക്ക് ചെയ്തു.നല്ല വൃത്തിയുള്ള മുറി ഞങ്ങൾ മൂന്നു പേർക്ക് ഉറങ്ങാൻ  ധാരാളം.

വീണ്ടും ആ കാഴ്ച കാണാൻ ഞങ്ങൾ നടന്നു ആ സ്ഥലത്തെത്തി.
ഏകദേശം ഒരു നാലര മണി വരെ ഞങ്ങൾ ആ കാഴ്ച ആസ്വദിച്ചു കൊണ്ട് അവിടെ ഇരുന്നു.ഒരു അഞ്ചര വരെ അവിടെ ആനകൾ ഉണ്ടാകും.

തിരിച്ചു റൂമിൽ പോയി ക്ഷീണമെല്ലാം ഇറക്കി വെച്ച് നല്ല ഒരു ഉറക്കം ഉറങ്ങി.

പിറ്റേന്ന് രാവിലെ റൂം വെക്കേറ്റ് ചെയ്തു പ്രിൻസ് ചേട്ടനോട് സലാം പറഞ്ഞു തിരിച്ചു.

ആനകൾ വെള്ളം കുടിക്കാൻ വന്ന അരുവിയിലേക്ക് ഞങ്ങൾ ഒന്നു കൂടെ പോയി.ആനകൾ എല്ലാം തിരിച്ചു പോയിരിക്കുന്നു..ഫോറസ്റ്റ് ഓഫീസർ പറഞ്ഞതുപോലെ അരുവിയിൽ നിന്ന് ചെറിയ ഉറവകളിൽ നിന്ന് കുമിളകൾ വരുന്നുണ്ട്.

ആനക്കുളം തോട് യാത്ര പറഞ്ഞു  ഞങ്ങൾ വീട്ടിലേക്ക് യാത്ര തിരിച്ചു.

ആനക്കുളം ഒരു ചെറിയ ഗ്രാമമാണ് വളരെ സുന്ദരമായ ഗ്രാമം.
അധികം ജനസാന്ദ്രത ഒന്നും അവിടെയില്ല.തനി നാട്ടിൻപുറം.
തിരിച്ചു വരുമ്പോൾ ഞങ്ങൾക്ക് ഒരുപാട് നല്ല നല്ല കാഴ്ചകൾ കിട്ടി ഇന്നലെ രാത്രി ആയതുകൊണ്ട് അധികം കാഴ്ചകളും കാണാൻ പറ്റിയില്ലല്ലോ.


ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു യാത്രയായിരുന്നു അത്.ഒരു പ്ലാനും ഇല്ലാതെ യാത്ര.
പക്ഷേ കിട്ടിയ കാഴ്ചകളും അനുഭവങ്ങളും അവിസ്മരണീയമാണ്.

തീർച്ചയായും നിങ്ങൾക്കും ആനക്കുളം അവിസ്മരണീയമായ അനുഭവങ്ങൾ തരും  എന്എനിക്ക് ഉറപ്പുണ്ട്.



കൊച്ചി ടു ദുബായ് ഫ്ലൈറ്റ് ഇരുന്നുകൊണ്ടാണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്.മനസ്സിൽ  ഇപ്പോഴും ആനകളും ആനകുളവും മാത്രമാണ്.
മണലാരണ്യത്തിെന്റെ ചൂടിലേക്ക് പതിയെ ഫ്ലൈറ്റ് താഴ്ന്നിറങ്ങി പുതിയ അനുഭവങ്ങളിലേകും ഇനിയെന്ന് ഇതുപോലുള്ള യാത്രകൾ എന്ന ചോദ്യ ചിഹ്നത്തിലേക്കും.





















Comments