Posts

Showing posts from 2020

The land of Elephant

ആനകുളവും ആനകളും തലേ ദിവസത്തെ  പെരുന്നാൾ ആഘോഷങ്ങൾ എല്ലാം കഴിഞ്ഞുള്ള ക്ഷീണത്തിൽ ഞാൻ നല്ല ഉറക്കമാണ് ഫോൺ ബെൽ അടിക്കുന്നുണ്ട് എടുത്തു നോക്കിയപ്പോൾ  പ്രിയപ്പെട്ട സുഹൃത്ത് ഹസിബിന്റെ കോളാണ് ഫോണെടുത്ത് പാടെ അവൻ ഒരു ചോദ്യമാണ്   "എന്താ പരിപാടി എങ്ങോട്ടെങ്കിലും വിട്ടാലോ"  ഞാനാണെങ്കിൽ ഉറക്കത്തിന് ആലസ്യത്തിൽ നിന്ന് എണീറ്റ് പോലുമില്ല എന്നാലും യാത്രകൾ എനിക്ക് എപ്പോഴും പ്രിയപ്പെട്ടതാണ് ഞാൻ തിരിച്ചു ചോദിച്ചു  "എങ്ങോട്ട  പോവാ"  തിരിച്ചു അവൻറെ മറുപടി "എങ്ങോട്ട് വേണമെങ്കിലും" മിക്കവാറും ഞങ്ങളുടെ യാത്രകളൊക്കെ അങ്ങനെയാണ് പെട്ടെന്ന് പ്ലാൻ ചെയ്യും പെട്ടെന്ന് പോകും.വലിയ പ്ലാൻ ചെയ്ത യാത്രകൾ ഒന്നും നടക്കാറില്ല. "ഷാഹുലിനെ വിളിച്ചാലോ എന്ന് ഞാൻ പറഞ്ഞു" അവനും ലീവിന് നാട്ടിൽ വന്നതാണ് അങ്ങനെ ബൈക്ക് എടുത്ത് നേരെ അവൻറെ വീട്ടിലേക്ക് പോയി. പോയി കാര്യം പറഞ്ഞു അവനും ഒക്കെ .അങ്ങനെ ഞങ്ങൾ മൂന്നാളും കൂടി സ്ഥലം പ്ലാൻ ചെയ്തു കൊണ്ടിരുന്നു അവസാനം  ഒരു തീരുമാനത്തിലെത്തി. "വാൾപാറ" വാൽപ്പാറ ആക്കിയത് എല്ലാവർക്കും പിറ്റേ ദിവസം ഓരോ പ്രോഗ്രാമുകൾ ഉള്...